കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര ആർ.ശങ്കർ സ്മാരക താലൂക്ക് യൂണിയൻ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 2-ാം പ്രതിഷ്ഠാ വാർഷികാഘോഷം ക്ഷേത്രം തന്ത്രി കോട്ടയം ബിജു ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. രാവിലെ ഗണപതി ഹോമം, ശാന്തിഹോമം, സമൂഹ ഗുരുപൂജ, ഭദ്രദീപ പ്രകാശനം, കലശപൂജ, അഭിഷേകം, ഗുരുപൂജ, പുഷ്പാഞ്ജലി, വിശേഷാൽ പൂജകൾ എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങ് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ .നടരാജൻ, യൂണിയൻ സെക്രട്ടറി അഡ്വ. പി.അരുൾ, ബോർഡ് മെമ്പർമാരായ അഡ്വ.പി.സജീവ് ബാബു, അഡ്വ.എൻ.രവീന്ദ്രൻ, അനിൽ ആനക്കോട്ടൂർ എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർമാരായ വരദരാജൻ, കുടവട്ടൂർ രാധാകൃഷ്ണൻ, കരിങ്ങന്നൂർ മോഹനൻ, ഡോ.ബാഹുലേയൻ, സുദേവൻ, നീലേശ്വരം അജയകുമാർ, ജയപ്രകാശ് കൈതയിൽ, കെ.പ്രഭാകരൻ മേൽക്കുളങ്ങര, ഹരൻകുമാർ, കുടവട്ടൂർ ശശിധരൻ, ദുർഗാ ഗോപാലകൃഷ്ണൻ, തിലകരാജൻ,അഡ്വ. സുഗുണൻ, ബൈജു പാണയം എന്നിവർ പങ്കെടുത്തു.