അഞ്ചൽ: പുനലൂർ നിയോജക മണ്ഡലത്തിൽ മൂന്ന് റോഡുകളുടെ നിർമ്മാണത്തിന് അധിക തുക അനുവദിക്കുകയും പുതിയ ഭരണാനുമതി ലഭിക്കുകയും ചെയ്തതായി പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. ഏരൂർ പഞ്ചായത്തിലെ ഏരൂർ-പാണയം-ആലഞ്ചേരി റോഡ്, വിളക്കുപാറ-മാവിള റോഡ് (വിളക്കുപാറ മുതൽ മണലിപ്പച്ചവരെ) അഞ്ചൽ പഞ്ചായത്തിലെ തഴമേൽ-അഞ്ചൽ മാർക്കറ്റ് ജംഗ്ഷൻ-ശബരിഗിരി സ്കൂൾ റോഡ് എന്നിവയ്ക്കാണ് അധിക തുക അനുവദിച്ചത്. എന്നാൽ പൊതുമരാമത്ത് വകുപ്പ് റേറ്റ് പുതുക്കപ്പെട്ടതിനാൽ തുക വർദ്ധിപ്പിക്കുന്നതിലേക്കായി പുതിയ എസ്റ്റിമേറ്റ് ഗവൺമെന്റിലേക്ക് സമർപ്പിക്കുകയും പി.എസ്.സുപാൽ എം.എൽ.എ. പൊതുമാരാമത്തെ മന്ത്രിയെയും ചീഫ് എൻജിനീയറെയും കണ്ട് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റേറ്റ് പുതുക്കി നിശ്ചയിക്കുകയും പുതിയ ഭരണാനുമതി ലഭിക്കുകയും ചെയ്തത്.