കൊല്ലം : ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂളിന്റെ 32-ാമത് വാർഷികാഘോഷം 'എലിക്സർ 2022 ' ന് തുടക്കമായി. സ്കൂൾ മാനേജർ ഡോ.ഡി.പൊന്നച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ക്രിസ്റ്റി ഡി.പൊന്നൻ സ്വാഗതം പറഞ്ഞു. ഡോ.ആരുൺ എസ്. ആനന്ദ്, കൗൺസിലർ എസ്. അമ്പിളി എന്നിവർ സംസാരിച്ചു. റവ. ഫാ. മാത്യു തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാവിരുന്ന് അരങ്ങേറി.
സമാപനദിവസമായ ഇന്ന് വിദ്യാർഥികളുടെ കലാപരിപാടികൾ റവ. ഫാ. ജയിംസ് ജെ. നല്ലില ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനം ഡോക്ടറും മോട്ടിവേഷണൽ സ്പീക്കറുമായ വി.കെ. ഫാത്തിമാ അസ്‌ലാ ഉദ്ഘാടനം ചെയ്യും. തുടർന്ന് എക്സലൻസ്, മെറിറ്റ് അവാർഡുകൾ വിതരണം ചെയ്യും.