കൊല്ലം : ജി.എസ്.ടി വന്നിട്ട് 4 വർഷം കഴിഞ്ഞിട്ടും വാറ്റ് കുടിശികയുടെ പേരിൽ വ്യാപാരികളെ വേട്ടയാടുന്നത് നിറുത്തി വച്ച് കുടിശിക എഴുതി തള്ളണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ ആവശ്യപ്പെട്ടു.
മറ്റ് സംസ്ഥാനങ്ങളിലെല്ലാം എഴുതി തള്ളുകയോ, വേണ്ടെന്നു വക്കുകയോ ചെയ്തിട്ടുണ്ട്. സർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുക്കുന്ന സ്വർണ വ്യാപാര മേഖലയ്ക്കനുകൂലമായ തീരുമാനങ്ങൾ സംസ്ഥാന ബഡ്ജറ്റിലുണ്ടാകുമെന്ന് പ്രത്യാശയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എ.കെ.ജി.എസ്.എം.എ അഞ്ചൽ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ഖലീൽ കുരുമ്പേലിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.പ്രേമാനന്ദ്, നവാസ് പുത്തൻവീട്, ഹാഷിം കോന്നി, സംസ്ഥാന സെക്രട്ടറി എസ്. പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്. സാദിഖ്, വിജയകൃഷ്ണ വിജയൻ, നാസർ പോച്ചയിൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ വിജയൻ പുനലൂർ, ശിവദാസൻ സോളാർ, ജില്ലാ സെക്രട്ടറിമാരായ സജീബ് ന്യൂ ഫാഷൻ, അഡ്വ. സുജിത് ശിൽപ, വിഷ്ണു എന്നിവർ പ്രസംഗിച്ചു.