solar

കൊല്ലം: കെ.എസ്.ഇ.ബി ലിമി​റ്റഡ് സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന പുരപ്പുറ സൗരോർജ പദ്ധതിയുടെ ഭാഗമായി പെരിനാട് സബ് ഡിവിഷന് കീഴിലുള്ള പെരിനാട്, കാഞ്ഞിരംകുഴി, കിളികൊല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഉപഭോക്താക്കൾക്കായി സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പെരിനാട് ഇലക്ട്രിക്കൽ സെക്ഷനിൽ നടക്കും. കെ.എസ്.ഇ.ബിയിൽ രജിസ്​റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോൺ നമ്പരുമായെത്തണമെന്ന് അസി. എക്സി. എൻജിനിയർ അറിയിച്ചു.