pooly-

കൊല്ലം: എ.ഐ.സി.ടി.ഇ ശമ്പള പരിഷ്കരണത്തെ തുടർന്നുണ്ടായ ശമ്പള നഷ്ടം പരിഹരിക്കണമെന്നും സി.എ.എസ് ഉടൻ നടപ്പാക്കണമെന്നതും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പോളിടെക്‌നിക് അദ്ധ്യാപകരുടെ സംഘടനയായ കെ.പി.സി.എൽ.എ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് മുന്നിൽ ധർണ നടത്തി.

കെ.പി.സി.എൽ.എ പ്രസിഡന്റ് ലിജോ ജോൺ അദ്ധ്യക്ഷനായി. സ്റ്റേറ്റ് സെക്രട്ടറി എം.പി. സതീശൻ മുഖ്യ പ്രഭാഷണം നടത്തി. ഷാംജി, സത്യഭാമ, ഷെറിൻ, എസ്. ഷാജഹാൻ എന്നിവർ സംസാരിച്ചു. ട്രഷറർ ബിനുദാസ് സ്വാഗതവും സൗത്ത് സോൺ പ്രസിഡന്റ് എസ്. അനീഷ് നന്ദിയും പറഞ്ഞു.