കൊട്ടാരക്കര : കൊട്ടാരക്കരയിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം ഫൈസൽ ബഷീറിനെ ആക്രമിച്ച സംഭവത്തിൽ തുടർ സംഘർഷങ്ങൾക്ക് സാദ്ധ്യതയുള്ളതിനാൽ 28ന് രാവിലെ 11 വരെ റൂറൽ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലിലധികം ആളുകൾ കൂടാനോ സമാധാന ലംഘനം ഉണ്ടാക്കുന്നതിനോ വിലക്കേർപ്പെടുത്തിയിട്ടുള്ളതായി റൂറൽ എസ്.പി കെ.ബി.രവി അറിയിച്ചു.