കുണ്ടറ: മൺറോത്തുരുത്ത് പഞ്ചായത്തിൽ വികസന മുരടിപ്പ് ആരോപിച്ച് എൽ.ഡി.എഫ് മൺട്രോത്തുരുത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ. രാഹുൽ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീനർ അഡ്വ. ബി. ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ശങ്കരൻ നായർ, ആർ. അനീറ്റ, മധു, മായ നെപ്പോളിയൻ, കെ. ബിനു തുടങ്ങിയവർ സംസാരിച്ചു.