
കാവനാട്: പുളിക്കൽ വീട്ടിൽ ആർ. ആനന്ദൻ (റിട്ട. ഹെഡ്മാസ്റ്റർ, നീരാവിൽ എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, 92) നിര്യാതനായി. മരുത്തടി വിവേകാനന്ദ മെമ്മോറിയൽ എൽ.പി സ്കൂൾ മാനേജരും, ശക്തികുളങ്ങര എക്സൽ ലൈലാൻഡ് സ്പെയേഴ്സ്, എക്സൽ ബോട്ട് ബിൽഡിംഗ് യാഡ് ആൻഡ് എൻജിനിയറിംഗ് വർക്സ്, എക്സൽ ഐസ് പ്ളാന്റ് എന്നീ സ്ഥാപനങ്ങളുടെ ഉടമയുമാണ്. എസ്.എൻ.ഡി.പി യോഗം മീനത്തുചേരി ശാഖാ മുൻ പ്രസിഡന്റായി ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ വൈകിട്ട് 3ന് പുളിക്കൽ വീട്ടുവളപ്പിൽ. ഭാര്യ: എൽ. ചന്ദ്രിക (റിട്ട. സൂപ്രണ്ട് കെ.ഡബ്ല്യു.എ), കരുനാഗപ്പള്ളി കൊച്ചുകളീക്കൽ കുടുംബാംഗമാണ്.
മക്കൾ: എ. ബിനു (സോഫ്ട് വെയർ എൻജിനിയർ, യു.കെ), ഡോ. എ. ബിജു (കൊല്ലം ജില്ലാ ഹോമിയോ ആശുപത്രി), സീമ ആനന്ദ്, ഷിബു ആനന്ദ് (എക്സൽ ലൈലാൻഡ് സ്പെയേഴ്സ്, ശക്തികുളങ്ങര). മരുമക്കൾ: വിനു വിജയൻ, ശ്യാം (എക്സൽ ഐസ് പ്ളാന്റ്, ശക്തികുളങ്ങര), ദീപ്തി ഷിബു. സഹോദരങ്ങൾ: പരേതനായ ഹേമചന്ദ്രൻ, സോമസുന്ദരൻ (റിട്ട. എൻജിനിയർ പി.ഡബ്ല്യു.ഡി).