കൊട്ടാരക്കര: ഡിസ്ട്രിക്ട് വിമൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് വകുപ്പും കൊട്ടാരക്കര ശ്രീശങ്കരാ കോളേജ് ഒഫ് ആർട്ട്സ് ആൻഡ് കൊമേഴ്സും സംയുക്തമായി ജെൻഡർ സെൻസിറ്റേഷൻ ട്രെയിനിംഗ് പ്രോഗ്രാം നടത്തി. ശ്രീശങ്കരാകോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം ജില്ലാ വിമൻ ആൻഡ് ചൈൽഡ് ഡെവലപ്മന്റ് ഓഫീസർ പി.ബിജി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ജി.ശിവശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. വിമൻ വെൽഫയർ ഓഫീസർഎ.അനന്തകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. റിസോഴ്സ് പേഴ്സൺ പി.കെ. പ്രിജിത് ആശംസ നടത്തി.കോളേജ് പ്രൊഫ. ബി.വിജയകുമാർ സ്വാഗതവും ലക്ചറർ എൽ.ശോഭ നന്ദിയും പറഞ്ഞു.