
തേവലക്കര: ചേനങ്കം ജംഗ്ഷന് തെക്ക് ടേസ്റ്റി ഹോട്ടൽ ഉടമ പാലയ്ക്കൽ തുമ്പകുളത്ത് വീട്ടിൽ സതിശ് (44) സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ കുഴഞ്ഞുവീണ് മരിച്ചു. കൊട്ടുകാട് ക്രസന്റ് മുക്കിന് സമീപമായിരുന്നു സംഭവം. സമീപത്ത് താമസിക്കുന്ന ഡോക്ടർ രക്തസമ്മർദ്ദത്തിലെ വിത്യാസമാണ് കുഴഞ്ഞുവിഴാൻ കാരണമെന്ന് പറഞ്ഞു. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 1ന് സംസ്കാരം വീട്ടുവളപ്പിൽ നടത്തും. ഭാര്യ: ശാലിനി. മകൾ: ഗൗരി. കോയിവിള അയ്യൻകോയിക്കൽ ഗവ. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.