photo
എസ്.എൻ.ഡി.പി യോഗം കെ.കെ.വി.എം ടൗൺ ശാഖയുടെ സാംസ്കാരികകേന്ദ്രത്തിന്റെ ഒന്നാംവാർഷികത്തോട് അനുബന്ധിച്ച് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ ഭരതനാട്യത്തിൽ ഒന്നാം റാങ്ക് നേടിയ അക്ഷരഅനീഷിനെ ആദരിക്കുന്നു.

പാരിപ്പള്ളി: എസ്.എൻ.ഡി.പി യോഗം കെ.കെ.വി.എം ടൗൺ ശാഖയുടെ സാംസ്കാരികകേന്ദ്രത്തിന്റെ ഒന്നാംവാർഷികത്തോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ ഭരതനാട്യത്തിൽ ഒന്നാം റാങ്ക് നേടിയ അക്ഷരഅനീഷിനെ കാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു. ശാഖാപ്രസിഡന്റ് മണിദാസ്,വൈസ് പ്രസിഡന്റ് പി.ആർ.കുട്ടപ്പൻ,സെക്രട്ടറി സതീശൻ,വനിതാസംഘം പ്രസിഡന്റ് ശാന്തിനി,വൈസ് പ്രസിഡന്റ് സുലേഖ,സെക്രട്ടറി ശ്രീകല എന്നിവർ പങ്കെടുത്തു.