xp
ജനകീയ ആസൂത്രണ പദ്ധതി അനുസരിച്ച് കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് നടത്തിയ വിവിധ പാലിയേറ്റീവ് കെയർ ഉപകരണങ്ങളുടെ വിതരണം പ്രസിഡന്റ് മിനിമോൾ നിസാം നിർവഹിക്കുന്നു.

തഴവ: ജനകീയാസൂത്രണ പദ്ധതി അനുസരിച്ച് കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് നടത്തിയ വിവിധ പാലിയേറ്റീവ് കെയർ ഉപകരങ്ങളുടെ വിതരണം പ്രസിഡന്റ് മിനിമോൾ നിസാം ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് എ.നാസർ, സ്ഥിരം സമിതി അംഗങ്ങളായ പി.അബ്ദുൽ സലിം ,ശ്യാമള, രജിതാ രമേശ്,സെക്രട്ടറി സി.ജനചന്ദ്രൻ ,മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മി, പഞ്ചായത്തംഗങ്ങളായ അനിത, മുരളീധരൻ, സൗമ്യ, രാജി,യൂസഫ് കുഞ്ഞ്, ഉസൈബ, സ്നേഹലത, ഉഷ, അജീഷ്, ആര്യ, ഷാലി ,ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.