xp
ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പൾസ് പോളിയൊ തുള്ളിമരുന്നിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ നിർവഹിക്കുന്നു.

തഴവ : ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓച്ചിറ ബസ് സ്റ്റേഷൻ, കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, അങ്കണവാടികൾ കമ്മ്യൂണിറ്റി ഹാൾ , എന്നിവിടങ്ങളിലാണ് പോളിയോ ബൂത്ത് ക്രമീകരിച്ചത്. കഴിഞ്ഞ ദിവസം വാക്സിൻ സ്വീകരിക്കുവാൻ കഴിയാതിരുന്നവർക്ക് ഇന്നുംനാളെയും ആരോഗ്യ കേന്ദ്രങ്ങൾ , കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ട്രാൻസിറ്റ് ബൂത്ത് എന്നിവിടങ്ങളിൽ വാക്സിൻ വിതരണം ഉണ്ടായിരിക്കും. തുടർന്ന് ആരോഗ്യ പ്രവർത്തകർ ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ ഭവന സന്ദർശനം നടത്തി വാക്സിനേഷൻ സ്വീകരിക്കാത്ത കുട്ടികളെ കണ്ടെത്തി വാക്സിൻ നൽകുമെന്നും ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ഡി.സുനിൽകുമാർ അറിയിച്ചു .