
കൊല്ലം: കൃഷിവകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സബ്സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിങ്ക്ളർ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകുവാൻ കർഷകർക്ക് അവസരം ലഭിക്കും.
ചെറുകിട നാമമാത്ര കർഷകർക്ക് പദ്ധതി ചെലവിന്റെ അനുവദനീയ തുകയുടെ 80 ശതമാനവും മറ്റുള്ളവർക്ക് 70 ശതമാനവും പദ്ധതി നിബന്ധനകളോടെ ധനസഹായം ലഭിക്കും. വിശദവിവരങ്ങൾ കൊല്ലം കൃഷി അസിസ്റ്റന്റ് എക്സി. എൻജിനിയറുടെ കാര്യാലയത്തിലും അടുത്തുള്ള കൃഷിഭവനിലുംലഭിക്കും. ഫോൺ: 0474 2795434, 9447797849, 8848175487, 9400889188.