കൊല്ലം: മിസ്റ്റർ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട എ.സുരേഷ്കുമാറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി എൻ.കെ.പ്രേമചന്ദ്രൻ എം.പി ആദരിച്ചു. കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും അമ്പത്തിയേഴാമത്തെ വയസിലും മിസ്റ്റർ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ പുത്തൻ തലമുറയ്ക്ക് സുരേഷ് കുമാർ നൽകുന്ന സന്ദേശം ഉൽകൃഷ്ടവും ഉദാത്തവുമാണ്. കായികക്ഷേമതയും ആരോഗ്യപരിരക്ഷയും ഉറപ്പു വരുത്തി കരുത്തുറ്റ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ അദ്ദേഹത്തിന് ലഭിച്ചിട്ടുളള അംഗീകാരം നാടിന് പ്രചോദനമാകുമെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. എം.പി യോടൊപ്പം ഡി.രാജ്കുമാർ, ഭരണിക്കാവ് വേണു, അനന്തഴികം സുനിൽ എന്നിവരും ഉണ്ടായിരുന്നു.