കൊല്ലം: മാനവരാശി നേരിടുന്ന പ്രശ്നങ്ങൾ, പ്രയാസങ്ങൾ, രോഗങ്ങൾ, ശോകങ്ങൾ എന്നിവയെ തരണം ചെയ്യാനുള്ള ആത്മീയശക്തി അഷ്ടശക്തികളിലൂടെ നേടിയെടുക്കാനുള്ള സുവർണാവസരമാണ് മഹാശിവരാത്രിയിലൂടെ പ്രദാനം ചെയ്യുന്നതെന്ന് രാജയോഗിനി ബ്രഹ്മാ കുമാരി രഞ്ജിനി അറിയിച്ചു.
അതിനാൽ നിരന്തരം ശാശ്വത ഈശ്വര സ്മരണയോടെ രാജയോഗ ധ്യാന പരിശീലനത്തിലൂടെ കലിയുഗമാകുന്ന രാത്രി മുഴുവൻ ജാഗരൂഗരായിരിക്കണമെന്ന ഉപദേശമാണ് മഹാശിവരാത്രിയിലൂടെ ശിവഭഗവാൻ മാനവകുലത്തിന് നല്കുന്നതെന്നും സന്ദേശത്തിൽ പറയുന്നു.