thodiyoor-panchayatt-hs-w
തൊടിയൂർ പഞ്ചായത്ത് എച്ച്.എസ് വാർഡിലെ അടുക്കളമുറ്റത്തൊരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ച് കൃഷി ഓഫീസർ എച്ച്.എസ്.കാർത്തിക പച്ചക്കറിതൈ നടുന്നു

തൊടിയൂർ: പഞ്ചായത്തിലെ എച്ച്.എസ് വാർഡിൽ അടുക്കളമുറ്റത്തൊരു പച്ചക്കറിത്തോട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു. വനിത കർഷകയായ പൂയപ്പള്ളിൽ ലളിതയുടെ 50 സെന്റ് വസ്തുവിലാണ് പദ്ധതി നടപ്പാക്കുന്നത് ഗ്രാമപഞ്ചായത്തംഗം തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്തു .വാർഡംഗം കെ.ധർമ്മദാസ് അദ്ധ്യക്ഷനായി. നേരത്തേ ഇവിടെ കൃഷി ചെയ്തിരുന്ന പച്ചക്കറികളുടെ വിളവെടുപ്പും ഇതോടനുബന്ധിച്ച് നടന്നു. കൃഷി ഓഫീസർ എച്ച്.എസ് .കാർത്തിക പച്ചക്കറിതൈ നടീലിന് തുടക്കം കുറിച്ചു. സി .ഡി. എസ് ചെയർപേഴ്സൺ വി.കല ലളിതയെ ആദരിച്ചു. എ .ഡി .എസ് ഭാരവാഹികളായ ഷേർളി, അജിത, ഗോപൻ വെട്ടു വിളശ്ശേരിൽ, ബിജു, ഷെറിൻ, ആനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.