xp
തഴവ ഗ്രാമ പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നടന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രം പ്രസിഡന്റ് വി.സദാശിവൻ ഉദ്ഘാടനം ചെയ്യുന്നു

തഴവ: തഴവ ഗ്രാമപഞ്ചായത്ത് , കുടുംബാരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പഞ്ചായത്ത്‌ തല ഉദ്ഘാടനം പ്രസിഡന്റ്‌ വി. സദാശിവൻ നിർവഹിച്ചു. തഴവ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. ബിജു അദ്ധ്യക്ഷനായി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അമ്പിളികുട്ടൻ മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. റിഷാദ്,ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രദീപ്‌ വാര്യത്ത്, പബ്ലിക് ഹെൽത്ത്‌ നഴ്സ് എസ്. ഹസീനാബീവി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സുമാർ, ആർ .ബി .എസ്. കെ നഴ്സുമാർ, പാലിയേറ്റീവ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റൻഡർ, പി .ടി .എസ്, ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.