 
കൊട്ടാരക്കര: താഴത്തുകുളക്കട ഡി.വൈ.എഫ്.ഐ യുവധാരയുടെയും മാവടി സഹകരണ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചു. പി.ഐഷാ പോറ്റി ഉദ്ഘാടനം ചെയ്തു. അശ്വിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ളോക്ക് പഞ്ചായത്തംഗം എ.അജി, ഡി.എസ്.സുനിൽ, ആർ.രാജേഷ് കുമാർ, ബി.ആർ.ശ്രീകുമാർ, ഗോപിനാഥൻ നായർ, അഖിൽ, അമൃത, കെ.വി.അഖിൽ എന്നിവർ സംസാരിച്ചു.