അഞ്ചൽ: ഓൾ കേരളാ പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ താലൂക്ക് സമ്മേളനം അഞ്ചൽ ഗീവർഗീസ് വൈദ്യൻ നഗറിൽ നടന്നു. താലൂക്ക് പ്രസിഡന്റ് ഷിബു വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് ശുഭവർമ്മരാജ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിനു ചെറിയാൻ, താലൂക്ക് രക്ഷാധികാരി ആർ. അശോകൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഷിബു വർഗീസ് (പ്രസിഡന്റ്) , കെ. രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ്), അഡ്വ. സി.എൻ. അനിൽകുമാർ (സെക്രട്ടറി), സ്മിതാ മാത്യു (ജോ. സെക്രട്ടറി) ,രാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.