കൊല്ലം: ഫിഷർമെൻ കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ യുവജന സംഘടനയായ ഡോൺ ബോസ്കോ യൂത്ത് ഫോറത്തിന്റെ നേതൃത്വത്തിൽ കാൻസർ രോഗികൾക്കുള്ള അദ്യഘട്ട ചികിത്സാസഹായ വിതരണത്തിന്റെ ഉദ്ഘാടനം കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. ടി.എം.എസ് പ്രസിഡന്റ് ആഗ്നെസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം കോർപ്പറേഷൻ ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു.പവിത്ര മുഖ്യപ്രഭാഷണം നടത്തി.
ഡോൺ ബോസ്കോ യൂത്ത് ഫോറം അംഗങ്ങൾ ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച തുക
തീരദേശത്തെ കാൻസർ രോഗികളായ 25 പേർക്ക് വിതരണം ചെയ്തു. എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ ഫിസിക്കൽ എഡ്യുക്കേഷനിൽ ഒന്നാം റാങ്ക് നേടിയ സ്റ്റാലിൻ സെബാസ്റ്റ്യനെ അനുമോദിച്ചു. എഫ്.സി.ഡി.പി ഡയറക്ടർ ഫാ.ജോബി സെബാസ്റ്റ്യൻ, ടി.എം.എസ് അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ മേരി കരുവേലിൽ എന്നിവർ പങ്കെടുത്തു. താന്നി മുതൽ തങ്കശ്ശേരി വരെയുള്ള തീരദേശത്തെ യുവജനങ്ങളുടെ കൂട്ടായ്‌മയാണ് ഡോൺ ബോസ്കോ യൂത്ത് ഫോറം.