പടിഞ്ഞാറെ കല്ലട: കല്ലട സൗഹൃദം വാട്സ്ആപ്പ് കൂട്ടായ്മയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞദിവസം വെസ്റ്റ് കല്ലടഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. വെസ്റ്റ് കല്ലട ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, എസ് പി .സി യൂണിറ്റുകളും കൊല്ലം മെഡിട്രീന ഹോസ്പിറ്റലും കല്ലട സൗഹൃദം വാട്സ്ആപ്പ് കൂട്ടായ്മയും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ വിഭാഗങ്ങളിലെ പത്തോളം ഡോക്ടർമാരും നാട്ടുകാരും ക്യാമ്പിൽ പങ്കെടുത്തു. കൂട്ടായ്മ ഭാരവാഹി കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ആരോഗ്യവകുപ്പ് മുൻ അഡിഷണൽ സെക്രട്ടറിയും ഇ- ഹെൽത്ത് കേരള പ്രോജക്ട് അഡ്മിനിസ്ട്രേഷൻ മാനേജരുമായ കെ.ബാഹുലേയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ.സി. പ്രസാദ് സ്വാഗതവും മെഡിട്രീന ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. എലിസബത്ത് ,സ്കൂൾ അദ്ധ്യാപകരായ ജോ പ്രിൻസ് , ശ്രീകുമാർ എന്നിവർ ആശംസയും മുഖ്യരക്ഷാധികാരി മഹേന്ദ്രൻ നന്ദിയും പറഞ്ഞു.