കുന്നത്തൂർ : ശാസ്താംകോട്ട - ചവറ പൈപ്പ് റോഡ് മാലിന്യം തള്ളാനുള്ള ഇടമായി മാറുന്നു. റോഡിന്റെ ഇരുവശങ്ങളിലും ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും കുത്തി നിറച്ചാണ് മാലിന്യങ്ങൾ തള്ളുന്നത്. ആഹാര അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും കാരണം ദുർഗന്ധം വമിക്കുകയാണ്. തെരുവ് നായകളും കാക്കകളും കൊത്തിവലിച്ച് അവശിഷ്ടങ്ങൾ റോഡിൽ നിരത്തുകയാണ്. അവശിഷ്ടങ്ങൾ കാക്കകൾ കൊത്തി സമീപത്തെ കിണറുകളിലും വാട്ടർ അതോറിട്ടി ടാങ്കുകളിലും കൊണ്ടിട്ട് കുടിവെള്ളവും മലിനമാക്കുന്നു.
മൂക്കുപൊത്താതെ നടക്കാനാവില്ല
സബ് രജിസ്റ്റർ ഓഫീസ്, വാട്ടർ അതോറിട്ടി ഓഫീസ് എന്നിവയുടെ സമീപത്താണ് കൂടുതൽ മാലിന്യങ്ങൾ തള്ളുന്നത്.ഇവിടങ്ങളിൽ എത്തുന്നവർക്കും യാത്രക്കാർക്കും മൂക്കുപൊത്താതെ ഇതുവഴി നടക്കാൻ സാധിക്കില്ല.
മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിന് പ്രദേശത്ത് സി.സി.ടി.വി കാമറ സ്ഥാപിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് സബ് രജിസ്റ്റർ ഓഫീസിലും വാട്ടർ അതോറിട്ടി ഓഫീസിലും പഞ്ചായത്തിലും നിവേദനം നൽകിയിട്ടുണ്ട്.
എസ്.ദിലീപ്കുമാർ
മുൻ പഞ്ചായത്ത് അംഗം