photo

കൊല്ലം: ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ 34-ാമത് വാർഷിക പൊതുയോഗം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശ്രീനാരായണ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.

സൊസൈറ്റി പ്രസിഡന്റ് എം.എൽ. അനിധരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പ്രൊഫ. ജി. സുരേഷ് വരവ് ചെലവ് കണക്കും 42 കോടി രൂപയുടെ ബഡ്ജറ്റും അവതരിപ്പിച്ചു. ചർച്ചയ്ക്ക് ശേഷം റിപ്പോർട്ടും കണക്കും പാസാക്കി. ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. കൃഷ്ണഭദ്രൻ, ജോ. സെക്രട്ടറി എസ്. അജയ് തുടങ്ങിയവർ സംസാരിച്ചു.