paravur-cpi

പരവൂർ : സി.പി.ഐ കുറുമണ്ടൽ ബ്രാഞ്ച് സമ്മേളനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള ഉദ്ഘാടനം ചെയ്തു. പി.ബാലചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. രക്തസാക്ഷി പ്രമേയം ശശികലയും അനുശോചന പ്രമേയം ശ്രീലതയും രാഷ്ട്രീയ പ്രമേയം അനിൽ ഉണ്ണിത്താനും പ്രവർത്തന റിപ്പോർട്ട് എൻ.എസ്. അനിലും അവതരിപ്പിച്ചു. മണ്ഡലം കമ്മിറ്റി അംഗം കെ.കെ.സുരേന്ദ്രൻ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി എൻ.എസ്. അനിലിനെ തിരഞ്ഞെടുത്തു. എൽ.സി അംഗങ്ങളായ പി.നിഷാകുമാരി,
കെ.ദേവരാജൻ, സുധാകരൻ പിള്ള, എസ്.ആർ. സുജിരാജ്, എം.സുരേന്ദ്രൻ, സി. അംബിക, ഹസൻ റാവുത്തർ, സുഭാഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.