phot
ദേശിയ പാതയിലെ തെന്മല 40ാംമൈലിൽ ചിപ്സ് കയറ്റിയെത്തിയ ടിപ്പർ റോഡിൽ പാടെ മറിഞ്ഞ നിലയിൽ

പുനലൂർ: കൊല്ലം -തിരുമംഗലം ദേശീയ പാതയിൽ ചിപ്സ് കയറ്റിയെത്തിയ ടിപ്പർ ലോറി മറിഞ്ഞ് തമിഴ്നാട് സ്വദേശിയായ ഡ്രൈവർക്ക് പരിക്ക്. ഇന്നലെ ഉച്ചക്ക് 2.30ഓടെ തെന്മല 40ാംമൈലിലെ കൊടും വളവിലായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ചിപ്സ് കയറ്റിയെത്തിയ ടിപ്പറാണ് റോഡിൽ മറിഞ്ഞത്. അമിത വേഗതയിൽ എത്തിയ ടിപ്പർ വളവ് തിരിയാതിരുന്നതിനെ തുടർന്ന് റോഡിൽ മറിയുകയായിരുന്നു. ദേശീയ പാതയിലെ ഉറുകുന്ന് മുതൽ കോട്ടവാസൽ വരെയുളള ഭാഗത്ത് ശനിയാഴ്ച മൂന്ന് വാഹനാപകടങ്ങളാണ് നടന്നത്.