പുനലൂർ: എസ്.എൻ.ഡി.പി യോഗം വട്ടപ്പട 5213-ാം നമ്പർ ശാഖയിലെ ഗുരുദേവ പഠനക്ലാസും സമൂഹ പ്രാർത്ഥനയും ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു. പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ.സുന്ദരേശൻ പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി.എൻ.വിജയനാഥ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ, ശാഖ വൈസ് പ്രസിഡന്റ് എൻ.പ്രഭാകരൻ, സെക്രട്ടറി എസ്.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. പ്രാർത്ഥന സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ് പഠന ക്ലാസുകൾ നയിച്ചു. തുടർന്ന് സമൂഹ പ്രാർത്ഥനയും അന്നദാനവും നടന്നു.