photo
നഗരസഭയുടെ വിവിധ ഡിവിഷനുകളിൽ കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകൾ മൺസൂൺ സീസണിന് മുമ്പ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച നിൽപ്പ് സമരം എൻ.അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : നഗരസഭയുടെ വിവിധ ഡിവിഷനുകളിൽ കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകൾ മൺസൂൺ സീസണിന് മുമ്പ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രവർത്തകർ നിൽപ്പ് സമരം സംഘടിപ്പിച്ചു. കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ.അജയകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് മുനമ്പത്ത് അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മുൻസിപ്പൽ മുൻ പാർലമെന്ററി പാർട്ടിലീഡർ എം.കെ.വിജയഭാനു, മണ്ഡലം പ്രസിഡന്റ് എസ്.ജയകുമാർ, കൗൺസിലർ ബീനാ ജോൺസൺ, മുൻ കൗൺസിലർ ബി.മോഹൻദാസ്, ഒട്ടത്തിൽ അബ്ദുൽസലാം, അലി, കെ.സുധാകരൻ, താഹിർ, ഫിലിപ്പ് മാത്യു, സാബു, നിസാർ, രാഗം രാജേന്ദ്രൻ, ജോൺസൺ വർഗീസ് , മോളി, അമ്പിളി, സുന്ദരേശൻ, സുമ, കല്ലൂർഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.