 
കരുനാഗപ്പള്ളി : സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ ജൈവ ഭിത്തി നിർമ്മാണത്തിനും കണ്ടൽ വനവത്കരണ പരിപാടിക്കും ശ്രായിക്കാട് ഹരിജൻ വെൽഫെയർ സ്കൂളിന് സമീപം തുടക്കമായി. ജൈവ വേലി നിർമ്മാണം കടൽ ഭിത്തിക്ക് സമീപം കണ്ടൽ തൈ നട്ട് സി .ആർ. മഹേഷ് എം. എൽ .എ ഉദ്‌ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷത വഹിച്ചു. വനമിത്ര പുരസ്കാര ജേതാവ് മഞ്ജുകുട്ടൻ പദ്ധതി വിശദീകരിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ. അജിത്കുമാർ മുഖ്യാതിഥി ആയിരുന്നു. ആലപ്പാട് പഞ്ചായത്ത് അംഗം മിനി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. അനിൽ കുമാർ, പരിസ്ഥിതി പ്രവർത്തകരായ ചന്ദ്രദാസ്, മനോജ് അഴീക്കൽ, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ഭാരവാഹികളായ സുനിൽ സുരേന്ദ്രൻ, ശബരീനാഥ്, മുഹമ്മദ് സലിം ഖാൻ, റാഫി പോച്ചയിൽ, അജ്മൽ, അർജ്ജുൻ സുനിൽ ജസീൽ എന്നിവർ നേതൃത്വം നൽകി.