 
ഓയൂർ: വെളിനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസുത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ പോത്ത് കുട്ടി വിതരണം റോഡുവിള മൃഗശുപത്രിയിൽ നടന്നു. വിതരണം വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ നിർവഹിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം എസ്. ഷൈൻ കുമാർ, ജയന്തി ദേവി, ബി .ബിജു, എച്ച്. സഹീദ്, ടി .കെ. ജ്യോതി ദാസ്, ഡോ. അപ്സര എന്നിവർ പങ്കെടുത്തു.