
പോരുവഴി: മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ.
ശൂരനാട് തെക്ക് തെങ്ങുംവിള അൻസിൽ മൻസിലിൽ ഇബ്രാഹിം കുട്ടിയെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഷിബുവാണ് കൊല്ലപ്പെട്ടത്. സ്ഥിരമായി മദ്യപിച്ച് ബഹളം വയ്ക്കുകയും മാതാപിതാക്കളെ മർദ്ദിക്കുകയും പതിവാക്കിയ ഷിബു മദ്യപിച്ച് ഉറങ്ങുന്നതിനിടെ ഇബ്രാഹിം കുട്ടി കയ്യിൽ കിട്ടിയ കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.