പാരിപ്പള്ളി: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജുലക്ഷ്മണന്റെ നേതൃത്വത്തിൽ പാരിപ്പള്ളി നിർമ്മാല്യത്തിൽ ഉഷാകുമാരിക്ക് വീൽചെയർ നൽകി. ഡോ.എ.പി.ജെ അബ്ദുൾ കലാം മെമ്മോറിയൽ ഇ.എസ്.ഐ വാർഡുതല വിദ്യാഭ്യാസ, സാംസ്കാരിക വികസന സമിതിക്ക് മൂഴിക്കര രുഗ്മിണിഅമ്മയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ നൽകിയ വീൽ ചെയർ ആണ് കൈമാറിയത്. ബി.ജെ.പി പാരിപ്പിള്ളി ഏരിയ സെക്രട്ടറി സുമേഷ് പങ്കെടുത്തു.