 
കൊട്ടിയം: വിഷുവിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് മയ്യനാട്ട് തുടക്കമായി. സി.പി.എം കുറ്റിക്കാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അര ഏക്കറിലാണ് ജൈവപച്ചക്കറി കൃഷി ആരംഭിച്ചത്. സി.പി.എം കൊട്ടിയം ഏരിയ സെക്രട്ടറി എൻ.സന്തോഷ് പച്ചക്കറിത്തെ നട്ട് ഉദ്ഘാടനം ചെയ്തു.സച്ചിൻ ദാസ്,അജു ചന്ദ്രൻ, സി.മനോജ്, മധു മോഹൻ, ഷിബു,അനിൽകുമാർ,ജോബിൻ,ബിബിൻ ,സുർജിത്, സന്തോഷ്,ശീലജ, പ്രീത എന്നിവർ സംസാരിച്ചു. ചീര, വഴുതന, വെണ്ട, മുളക് ,തക്കാളി, പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്.