
ചാത്തന്നൂർ :ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഉളിയനാട് സ്വദേശികളായ രണ്ട് പേർക്ക് പരിക്കേറ്റു. വിജയവിലാസത്തിൽ ബിജു (44) പി. എസ്. നിവാസിൽ സുജി (28) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇന്നലെ രാത്രി 7.30 മണിയോട് കൂടി ചാത്തന്നൂരിൽ നിന്ന് ഉളിയനാട് ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു ബിജുവും സുജിയും. ചാത്തന്നൂരിലേക്ക് വരുകയായിരുന്ന ഓട്ടോയും സ്കൂട്ടറിൽ സംതൃപ്തി ആഡിറ്റോറിയത്തിന് സമീപം വച്ച് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു തുടർന്ന് പ്രാഥമിക ശിശ്രുഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.