idakki

കൊല്ലം: ഫെഡറേഷൻ കപ്പ് വോളിബാളിൽ കിരീടം നേടിയ ശേഷം ജന്മനാട്ടിലെത്തിയ ഇടയ്ക്കിടം സ്വദേശിയായ കേരള വനിതാ ടീം ക്യാപ്ടൻ എസ്.സൂര്യയ്ക്ക് ഇടയ്ക്കിടം സുരേഷ് കുമാർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ്. ശൈലേന്ദ്രൻ പൊന്നാടയണിയിച്ചു. ചെയർമാൻ എ. സുനിൽ കുമാർ, സി. ബാബുരാജൻ പിള്ള എന്നിവർ ഉപഹാരങ്ങൾ കൈമാറി.
വൈസ് ചെയർമാൻ എഴുകോൺ സന്തോഷ് അദ്ധ്യക്ഷനായി. ഷൈൻ.പി. തമൻ, എം.പി. മഞ്ചുലാൽ, ബി. ബിനു, എസ്. ഷാജി, പി. സുന്ദരേശൻ, വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. സൂര്യയുടെ ഭർത്താവും സർവീസസ് വോളിബാൾ താരമായ ശിവരാജിനെയും ചടങ്ങിൽ ആദരിച്ചു.