sapthathi
ദേവാലയ സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്ത് മാർ അപ്രേം മെത്രാപ്പോലിത്താ സംസാരിക്കുന്നു.

പത്തനാപുരം : വാഴത്തോപ്പ് ഓർത്തഡോക്സ് ദേവാലയത്തിന്റെ സപ്തതി പ്രഖ്യാപനം മാർ അപ്രേം മെത്രാപ്പൊലീത്താ നിർവഹിച്ചു. പീറ്റർ തോമസ് റമ്പാൻ, ഇടവക വികാരി ജോസഫ് ജോർജ്ജ് പറങ്കിമാംമൂട്ടിൽ, ട്രസ്റ്റി എം. തോമസ് പള്ളി പടിഞ്ഞാറ്റേതിൽ, സെക്രട്ടറി എം. എസ്. ജോഷ്യാ മുട്ടത്തേരിയിൽ, ഡോ.സന്തോഷ് ജി. തോമസ് തുടങ്ങിയവർ സംസാരിച്ചു. സപ്തതി സ്മാരക മന്ദിരത്തിന്റെ കല്ലിടീൽ കർമ്മം ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലിത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തി. സപ്തതിയുടെ ഭാഗമായി ചികിത്സ, വിവാഹം , വിദ്യാഭ്യാസം,ഭവന നിർമ്മാണം ഉൾപ്പെടെ അർഹരായവരെ കണ്ടെത്തി സഹായം നല്കി ജീവകാരുണ്യ പ്രവൃത്തികൾ നടത്തുമെന്ന് ദേവാലയ ഭാരവാഹികൾ അറിയിച്ചു.