paravoor
മലയാള ഐക്യവേദി മാതൃഭാഷ വാരാചരണത്തിന്റെ സമാപനം ഗവണ്മെന്റ് യു പി എസ് ആയിരവില്ലി യിൽ ഐക്യവേദി ജില്ല പ്രസിഡന്റ്‌ അടുതല ജയപ്രകാശ് ഉത്ഘാടനം ചെയ്യുന്നു

പരവൂർ : മലയാള ഐക്യവേദി മാതൃഭാഷ വാരാചരണത്തിന്റെ സമാപനം ഗവ.യു.പി.എസ് ആയിരവില്ലിയിൽ ഐക്യവേദി ജില്ല പ്രസിഡന്റ്‌ അടുതല ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ ജയന്തി ജയ അദ്ധ്യക്ഷയായിരുന്നു. ഐക്യവേദി നഗരസഭ സെക്രട്ടറി ലിജിൻ കോവൂർ ആമുഖപ്രഭാഷണം നടത്തി. പ്രഥമാദ്ധ്യാപിക ഷീജ സ്വാഗതവും അദ്ധ്യാപിക ആഭാദിവാകരൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കവിതാലാപനം, ഗാനാലാപനം, നാടൻ പാട്ടുകൾ എന്നിവയും നടന്നു.