കൊല്ലം : കൊറ്റമ്പള്ളി മൂത്തേരിൽ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം എസ്.എൻ.ഡി.പി യോഗം കൊറ്റമ്പള്ളി 419 -ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഇന്ന് നടക്കും. രാവിലെ 8.30 ന് തന്ത്രി മുഖ്യൻ പന്തളം ശർമ്മ തിരുമേനിയുടെയും ക്ഷേത്രം ശാന്തി സുനിൽ ദത്ത് സായൂജ്യം പൊന്മയുടെയും മുഖ്യകാർമ്മികത്വത്തിൽ പ്രാണ പ്രതിഷ്ഠാ വാർഷിക കലശം, കലശപൂജ, കലശാഭിഷേകം എന്നിവ നടക്കും. 9.30 ന് നേർച്ചപ്പറ, 10 ന് അന്നദാനം, 11 ന് സർപ്പപൂജ, വൈകിട്ട് 5 ന് എൻഡോവ്മെന്റ് വിതരണം, 6.30 ന് ദീപാരാധന , സേവ, ശിവരാത്രി വ്രതാരംഭം, 10 ന് എതിരേൽപ്പ്, 12.30 ഗുരുസി.