കൊല്ലം: ക്ഷേത്ര പരിസരത്ത് പരസ്യമദ്യപാനം നടത്തിയത് ചോദ്യം ചെയ്ത ജനപ്രതിനിധിയെ കുത്തി പരിക്കേൽപ്പിച്ച സംഘത്തിലെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂർ വടക്കുംകര കിഴക്ക് ശ്യാം മന്ദിരത്തിൽ ശ്യാം (24), പടനിലം വയലിൽ പുത്തൻവീട്ടിൽ പ്രസാദ് (22), തട്ടാമല ശാർക്കരക്കുളം പുത്തൻ വീട്ടിൽ അൽതാഫ്(19) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.

ഉമയനല്ലൂർ വള്ളി അമ്പല പരിസരത്ത് വച്ച് പഞ്ചായത്ത് അംഗമായ രഞ്ചിത്തിനാണ് കുത്തേറ്റത്. വയറിലും ഇടത് ചുമലിലും കഴുത്തിലും കുത്തേറ്റ രഞ്ജിത്ത് അപകട നില തരണം ചെയ്തു. രക്ഷപ്പെട്ട നാലാമനായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.