puka

കൊല്ലം: സ്‌കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൽ വിൽപ്പന നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പന്മന മാവേലി മണ്ണൂർ വടക്കതിൽ ജലാലുദ്ദീനാണ് (70) ചവറ പൊലീസിന്റെ പിടിയിലായത്. ജലാലുദ്ദീന്റെ പക്കൽ നിന്ന് 164 പാക്കറ്റ് കൂൾ ലിപ്പ്, ഹാൻസ് എന്നിവയാണ് പിടിച്ചെടുത്തത്.

ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപമുള്ള സ്‌കൂളിലെ കുട്ടികൾക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതായി ജില്ലാ പൊലീസ് ചീഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.