കിഴക്കേക്കല്ലട: കൊല്ലം - തേനീ ദേശീയപാതയിൽ കിഴക്കേക്കല്ലട രണ്ട് റോഡ് ജംഗ്ഷൻ മുതൽ ചിറ്റുമല വരെ ഇരുവശവുമുള്ള പഴക്കമേറിയ കൂറ്റൻ മരങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു.
ഉണങ്ങിയതും കേടുപിടിച്ചതുമായ ഇവയുടെ കൊമ്പുകൾ യാത്രക്കാർക്കും സമീപത്തെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് മരങ്ങളിലൊരണ്ണം മറിഞ്ഞു വീണ് കടകൾ തകർന്നിരുന്നു. വൈദ്യുത ലൈനുകൾ പൊട്ടി വീണ് മണിക്കൂറുകളോളം വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടു. കട തകർന്നവർക്ക് യാതൊരുവിധ നഷ്ടപരിഹാരവും കിട്ടിയില്ല. ഇനി ഒരുഅപകടത്തിന് കാത്തുനിൽക്കാതെ പഴക്കമേറിയ മരങ്ങൾ മുറിച്ചുമാറ്റാൻ വനം വകുപ്പും ദേശീയപാത അതോർട്ടിയും ഇടപെടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.