photo
സി.പി.ഐ. ഇടമുളയ്ക്കൽ ആനപ്പുഴയ്ക്കൽ ബ്രാഞ്ച് സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ. സജിലാൽ ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: ആനപ്പുഴയ്ക്കൽ വാഴോട് നിന്ന് മുരിയനല്ലൂർ ക്ഷേത്രത്തിലേയ്ക്ക് റോഡും പാലവും നിർമ്മിക്കാൻ നടപടിവേണമെന്ന് സി.പി.ഐ ആനപ്പുഴയ്ക്കൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം അ‌ഡ്വ. ആർ. സജിലാൽ ഉദ്ഘാടനം ചെയ്തു. ആ‌ർ. ഉണ്ണികൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, ജി.എസ്. അജയകുമാർ, സി.പി.ഐ ലോക്കൽ സെക്രട്ടറി ഡോ. അലക്സാണ്ടർ കോശി, പി. ചന്ദ്രശേഖരപിള്ള , എസ്. ഹരികൃഷ്ണൻ, നവാസ്, തങ്കപ്പൻപിള്ള തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറിയായി ആർ. ഉണ്ണികൃഷ്ണപിള്ളയെ തിരഞ്ഞെടുത്തു.