കൊട്ടാരക്കര: കോട്ടാത്തല പണയിൽ ദേവീക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാല ഭക്തിനിർഭരമായി. തന്ത്രി രമേശ് ഭാനുഭാനു പണ്ടാരത്തിൽ ഭണ്ഡാര അടുപ്പിൽ അഗ്നിപകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. വ്രതാനുഷ്ഠായികളായ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ഇന്ന് ശിവരാത്രി ദിനത്തിൽ വൈകിട്ട് 6.45ന് ദീപാരാധന, 7ന് മുള്ളിക്കാല ശ്രീശിവഭദ്രകാളീ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്തും വിളക്കും 7.30ന് ശിവമാഹാത്മ്യ പ്രഭാഷണം, രാത്രി 8ന് ശിവപൂജ, യാമപൂജ, അഷ്ടാഭിഷേകം, ഭസ്മാഭിഷേകം, 9.30ന് ചെമ്പരത്തി ക്രിയേഷൻസിന്റെ നാടൻപാട്ട് 'പാട്ടഴക്' എന്നിവ നടക്കും.