 
പരവൂർ: ജനകീയ ആസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പ് വാർഷിക പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള വാർഡ് സഭകൾ ആരംഭിച്ചു. കുരണ്ടിക്കുളം വാർഡ് സഭ നഗരസഭാചെയർപേഴ്സൺ പി.ശ്രീജ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എ.ആരിഫാ ബീവി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത മാങ്ങാകുന്ന്, കൗൺസിലർ എസ്.രാജി, പരവൂർ സജീബ്, റഷീദ, രാജി എന്നിവർ സംസാരിച്ചു.