book-
ഡോ. പി.സി സലിം രചിച്ച 'സാമ്യമകന്നോരെൻ ഗ്രാമം' എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യാപക അവാർഡ് ജേതാവ് എ.യൂനുസ് കുട്ടിക്ക് നൽകി നിർവഹിക്കുന്നു

കൊല്ലം : ഡോ. പി.സി സലിം രചിച്ച 'സാമ്യമകന്നോരെൻ ഗ്രാമം' എന്ന ദേശ ചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. അദ്ധ്യാപക അവാർഡ് ജേതാവ് എ.യൂനുസ് കുട്ടി ആദ്യപ്രതി ഏറ്റുവാങ്ങി. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശോഭ അദ്ധ്യക്ഷത വഹിച്ചു. മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി. വി.രാധാകൃഷ്ണൻ പോറ്റി പുസ്തകം പരിചയപ്പെടുത്തി. ജനപ്രതിനിധികളായ എം.തങ്കപ്പൻ, സന്തോഷ് ,സാമുവേൽ, എം.ഐ.റേച്ചൽ, ഡോ.ബാബു, രാജേന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. ഡോ.പി.സി. സലിം മറുപടി പറഞ്ഞു. ടി.വി.ബാലകൃഷ്ണപിള്ള സ്വാഗതവും ജി.അജിത്കുമാർ നന്ദിയും പറഞ്ഞു.