കരുനാഗപ്പള്ളി : ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം കരുനാഗപ്പള്ളി എച്ച്.ആൻഡ് ജെ. മാൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ വിദ്യാർത്ഥികളെ അനുമോദിച്ചു. വി .വിശ്വംഭരൻ (പ്രസിഡന്റ്), ജി .കൃഷ്ണകുമാർ(സെക്രട്ടറി) , ഹരികൃഷ്ണൻ( ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.