snc
കൊല്ലം എസ്.എൻ കോളേജിലെ ദേശീയ ശാസ്ത്ര ദിനാഘോഷം പ്രൊഫ. കെ.ജി. ഗോപിചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ സമീപം

കൊല്ലം: കൊല്ലം എസ്.എൻ കോളേജിൽ ഭൗതികശാസ്ത്ര വിഭാഗത്തിന്റെയും ഭൗതികശാസ്ത്ര പൂർവവിദ്യാർഥി സംഘടനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനാഘോഷം നടന്നു. റോയൽ സൊസൈറ്റി ഒഫ് കെമിസ്ട്രി ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ട കേരള സർവകലാശാല ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസറും സ്കൂൾ ഒഫ് ടെക്നോളജി വിഭാഗം ഡയറക്ടറുമായ ഡോ.കെ.ജി. ഗോപി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭൗതികശാസ്ത്ര വിഭാഗം മേധാവി ഡോ. എസ്. ശങ്കർ, പി.ടി.എ സെക്രട്ടറി യു.അധീശ്, ഫിസിക്സ് അലുമിനി അസോസിയേഷൻ സെക്രട്ടറി ഡോ. ദിദില ദേവദത്തൻ, എൽ.ആർ.അസിത, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. എൻ.കെ. ദിവ്യ തുടങ്ങിയവർ സംസാരിച്ചു. ക്വിസ്, പ്രസംഗം,പ്രബന്ധ അവതരണ മത്സരങ്ങൾ നടന്നു.