തേവലക്കര: സി.പി.ഐ പടിഞ്ഞാറ്റക്കര ഒന്നാം വാർഡ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുത്ത വേനലിൽ പ്രയാസമനുഭവിക്കുന്ന സഹജീവികൾക്ക് കുടിനീരൊരുക്കുന്ന " പറവകൾക്കൊരു നീർക്കുടം പദ്ധതി " വാർഡിന്റെ വിവിധ ഭാഗങ്ങളിലും പാർട്ടി അംഗങ്ങളുടെ വീടുകളിലും നടപ്പിലാക്കി. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് ചിറ്റൂർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ.വി.അനിൽ , ബ്രാഞ്ച് സെക്രട്ടറി സനോജ്, ഷീജ, അരുൺ ചാമ്പക്കടവ്, ഷിഹാബ്, അൻവർഷ, ഐജു, മോനിഷ്, മനോജ് എന്നിവർ പങ്കെടുത്തു.