കൊല്ലം: രാജ്യത്തെ എല്ലാ ബാങ്കുകളിലും നടപ്പിലാക്കിയ ഉഭയകക്ഷി കരാർ സി.എസ്.ബി ബാങ്കിലും നടപ്പിലാക്കുക, അന്യായമായ ശിക്ഷാനടപടികൾ പിൻവലിക്കുക, താത്ക്കാലിക ജീവനക്കാരെയും കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.എസ്.ബി ബാങ്ക് ജീവനക്കാർ ദേശവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്കിന്റെ ഭാഗമായി
ജില്ലയിലെ ശാഖകളുടെ മുന്നിലും ഉപരോധവും ധർണ്ണയും നടന്നു. സി.എസ്.ബി ബാങ്ക് കൊല്ലം ശാഖയ്ക്ക് മുമ്പിൽ നടന്ന ധർണ്ണ സി.ഐ.ടി.യു ഏരിയ സെക്രട്ടറി ആനന്ദൻ, മുഖത്തലയിൽ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു, കിളികൊല്ലൂരിൽ എ.ഐ.ടി.യു.സി സിറ്റി സെക്രട്ടറി ബി. രാജു തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്.